പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ എന്ന് പറയാനാവില്ല, സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പെഗാസസ് `ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അതേസമയം, നിയമവിരുദ്ധമായി ഫോണ്‍ചോര്‍ത്തല്‍ നടന്നോ എന്ന് പരിശാേധിക്കുമെന്നും കോടതി പറഞ്ഞു. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് സത്യവാങ്‌മൂലത്തില്‍ പറയാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതോടെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.