TOP NEWS| ജിയോഫോൺ നെക്സ്റ്റ് പുറത്തിറങ്ങിയില്ല; വിശദീകരണവുമായി കമ്പനി

0

ഗൂഗിളുമായി ചേർന്ന് ജിയോ നിർമ്മിച്ച പുതിയ സ്മാർട്ട് ഫോൺ ജിയോഫോൺ നെക്സ്റ്റ്  പുറത്തിറങ്ങിയില്ല.  ആഗോള വിപണിയിൽ ചിപ്പ് ക്ഷാമം നേരിടുന്നതിനാലാണ് ഫോൺ ലോഞ്ച് ചെയ്യുന്നതിൽ നിന്ന് കമ്പനി പിന്മാറിയത്. എന്നാൽ പരിമിതമായ ഉപയോക്താക്കൾക്കിടയിൽ ഫോൺ പരീക്ഷിക്കുന്നുണ്ടെന്നും  ദീപാവലി സീസണിൽ കൂടുതൽ വ്യാപകമായി പരീക്ഷണം തുടരുമെന്നും കമ്പനി പറഞ്ഞു. ഈ കാലയളവിൽ പോരായ്മകൾ കണ്ടെത്തിയാൽ അവ പരിഹരിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. വെള്ളിയാഴ്ചയായിരുന്നു ഫോൺ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നത്.

You might also like