TOP NEWS| തമിഴ്നാട്ടില്‍ 12 മണിക്കൂറിനിടെ നല്‍കിയത് 28 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍
എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യവുമായി ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 7വരെയായിരുന്നു വാക്സിന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. 1.8 ലക്ഷം പേര്‍ക്കാണ് ഇവിടെ വാക്സിന്‍ നല്‍കിയത്. ഒരു ഡോസെടുത്തവരും രണ്ടാം ഡോസെടുത്തവരും ഇതിലുള്‍പ്പെടും. കോമ്പത്തൂരില്‍ 1.51 ലക്ഷം പേര്‍ക്കാണ് ഞായറാഴ്ച പ്രതിരോധ കുത്തിവെപ്പെടുത്തത്.