TOP NEWS| കോവിഡ് മരണ സർട്ടിഫിക്കറ്റ്; മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തണമെന്ന് സുപ്രിം കോടതി

0

കോവിഡ് മരണ സർട്ടിഫിക്കറ്റിലെ മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തണമെന്ന് സുപ്രിം കോടതി. കോവിഡിനെ തുടർന്നുള്ള ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണം. കോവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. പരാതി കൈകാര്യം ചെയ്യുന്ന കമ്മിറ്റി എപ്പോൾ രൂപീകരിക്കുമെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഹരജി പരിഗണിക്കുന്നത് സെപ്തംബർ 23ലേക്ക് മാറ്റി. 

You might also like