വെയിൽസിലെ പുതിയ നിയമം പാസ്റ്റർമാരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് ആശങ്ക

0

വെൽഷ് സർക്കാർ ഈയിടെ പ്രഖ്യാപിച്ച “കൺവേർഷൻ തെറാപ്പി” നിരോധനം, എൽജിബിടിക്യു+ വെയിൽസ് ആക്ഷൻ പ്ലാൻ, രാജ്യത്തെ പാസ്റ്റർമാരുടെ മതസ്വാതന്ത്ര്യം പരിമിതപ്പെടുത്തുമെന്ന് ആശങ്ക. പദ്ധതി നിർദ്ദേശത്തിന്റ 8 -ാം പേജിൽ, “മതപരിവർത്തന ചികിത്സാ സമ്പ്രദായങ്ങൾ നിരോധിക്കാനുള്ള കരട് പദ്ധതി, മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും വിശ്വാസ നേതാക്കളെ പ്രോസിക്യൂഷൻ അപകടത്തിലാക്കുകയും ചെയ്തേക്കാം” എന്ന് സർക്കാർ തുറന്നു സമ്മതിക്കുന്നു. “കൺവേർഷൻ തെറാപ്പി” എന്ന പദം സാധാരണയായി പ്രൊഫഷണൽ കൗൺസിലിംഗ് ക്രമീകരണങ്ങൾക്കായി ഉപയോഗിക്കാറുണ്ടെങ്കിലും, ഈ പദം മത ക്രമത്തിൽ സ്വന്തം വിശ്വാസികളെ ഉപദേശിക്കുന്ന പാസ്റ്റർമാരും വൈദീകരും പ്രയോഗിക്കുന്നു.

നിർദ്ദിഷ്ട ആക്ഷൻ പ്ലാൻ പ്രകാരം, ലൈംഗികതയെക്കുറിച്ചുള്ള പരമ്പരാഗത ബൈബിൾ വീക്ഷണം അത്തരം കൗൺസിലിംഗ് സ്ഥിരീകരിക്കുകയാണെങ്കിൽ പാസ്റ്റർമാർക്കെതിരെ കേസെടുക്കാൻ ഇത് ഇടയാക്കും. ബ്രിട്ടീഷ് ലീഗൽ അഡ്വക്കസി ഗ്രൂപ്പായ ഡോ. കാരിസ് മോസ്ലിയുടെ അഭിപ്രായത്തിൽ, യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമായ വെയിൽസിന് ക്രിമിനൽ നിയമം ഉണ്ടാക്കാനോ മത സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങളിൽ കൈകടത്താനോ അധികാരമില്ലെന്നും ഇത് വെൽഷ് സർക്കാരിന്റെ വിചിത്രമായ അവകാശവാദമാണെന്നും പറഞ്ഞു.

“വിദ്വേഷം ഉളവാക്കുന്ന സംഭവങ്ങൾ, പ്രസംഗങ്ങൾ നടത്തുന്ന വിശ്വാസ നേതാക്കളെക്കുറിച്ച്‌ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ ആളുകൾക്ക് കഴിയണമെന്ന് വെൽഷ് സർക്കാർ ആഗ്രഹിക്കുന്നു.” ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, സാമൂഹിക പങ്കാളിത്തത്തിനുള്ള വെൽഷ് ഡെപ്യൂട്ടി മന്ത്രി ഹന്നാ ബ്ലിതിൻ പറഞ്ഞു, “ഇത് നിർദ്ദിഷ്ട പ്രവർത്തന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത് വെൽഷ് സർക്കാരിന്റെ രാഷ്ട്രീയ മുൻഗണനയാണ്. ഇന്ന് ഞങ്ങളുടെ ആക്ഷൻ പ്ലാൻ ആരംഭിക്കുന്നത് വെയിൽസിലുടനീളമുള്ള എല്ലാവരെയും യൂറോപ്പിലെ ഏറ്റവും എൽജിബിടിക്യു+ സൗഹൃദ രാഷ്ട്രമായി മാറാനുള്ള ഞങ്ങളുടെ ലക്ഷ്യം നേടാൻ ഞങ്ങളെ സഹായിക്കും. നിർദ്ദിഷ്ട പദ്ധതി വെയിൽസിനെ യൂറോപ്പിലെ ഏറ്റവും എൽജിബിടി സൗഹൃദ രാജ്യമാക്കാൻ ശ്രമിക്കുമ്പോൾ, ഡോ. മോസ്ലി ഈ പദ്ധതി വെയിൽസിനെ ലൈംഗികതയെക്കുറിച്ചുള്ള ബൈബിൾ വീക്ഷണമുള്ള ഒരു പാസ്റ്റർമാർക്കും വൈദികർക്കും അപകടകരമായ സ്ഥലമാക്കുമെന്ന് ഭയപ്പെടുന്നു എന്ന് കൂട്ടിച്ചേർത്തു.

“ഇപ്പോൾ, ആഗസ്റ്റ് 31 വരെ, ഈ അജണ്ടയ്ക്ക് വഴങ്ങാൻ വിസമ്മതിക്കുന്ന വിശ്വാസ നേതാക്കൾക്ക്‌ പ്രോസിക്യൂഷന് സാധ്യതയുണ്ടെന്നാണ്‌ അറിയുന്ന വിവരം.

You might also like