TOP NEWS| കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം കുവൈത്തില്‍ നിന്ന് പ്രവാസം മതിയാക്കി മടങ്ങിയത് 190,000 പേര്‍
കുവൈത്ത് നാഷണൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തിൽ കുറവ് വന്നതായി പറയുന്നത്. 2020 ലെ സെൻസസിനു ശേഷമുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും വലിയ ഇടിവാണ് 2020 ൽ കുവൈത്ത് ജനസംഖ്യയിൽ രേഖപ്പെടുത്തിയത്. മൊത്തം ജനസംഖ്യയുടെ 2.2 ശതമാനമാണ് കുറഞ്ഞത്. ഈ വർഷം ആദ്യ പകുതിയോടെ ഇതിൽ 0.9 ശതമാനത്തിന്‍റെ കുറവ് വീണ്ടും രേഖപ്പെടുത്തി.