TOP NEWS| പ്രധാനമന്ത്രിക്ക് പുതിയ ഓഫീസും വീടും വേണം; 7000 പ്രതിരോധ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് കേന്ദ്രം
ഡൽഹിയിലെ ഡൽഹൗസി റോഡിന് ചുറ്റുമുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ 700 ഓഫീസുകള്‍ ഒഴിപ്പിച്ച് കേന്ദ്രം. സെന്‍ട്രല്‍ വിസ്റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ വസതിക്കും ഓഫീസിനുമായാണ് സ്ഥലം ഒഴിപ്പിക്കുന്നത്.
700 ഓഫീസുകളിലായി ജോലി ചെയ്തിരുന്ന ഏഴായിരത്തോളം പേരുടെ പുതിയ ഓഫീസ് സെന്‍ട്രല്‍ ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലേക്കും ചാണക്യപുരിക്കടുത്തുള്ള ആഫ്രിക്ക അവന്യുവിലേക്കും മാറ്റി. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇരു കോംപ്ലക്സുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കും.