ASTOR DAVID YONGGI CHO പാസ്റ്റർ ഡേവിഡ് യോംഗി ചോ || Be Still || Blessan Cherian Toronto

0

പാസ്റ്റർ ഡേവിഡ് യോംഗി ചോ:
ഫിലിപ്പീൻസ് മഹാഗണിയുടെ മേശയും, ഇരുമ്പ് ചട്ടമുള്ള കസേരയും, അമേരിക്കൻ നിർമ്മിതമായ സൈക്കിളും താൻ വിശ്വാസത്താൽ കണ്ടു പ്രാർത്ഥിക്കുവാൻ തുടങ്ങി.
പാസ്റ്റർ ചോ ഇങ്ങനെയാണ് പറഞ്ഞത്: “ഈ മൂന്നു കാര്യങ്ങൾ എന്റെ ഉള്ളിൽ വിശ്വാസത്താൽ നിറയുകയും ഈ കാര്യങ്ങളാൽ ഞാൻ ഗർഭം ധരിക്കുകയും ചെയ്തു.”
“എന്നെ എല്ലാവരും ഗർഭം ധരിച്ച പാസ്റ്റർ എന്ന് വിളിക്കുവാൻ തുടങ്ങി.”
താൻ പേരെഴുതി പ്രാർത്ഥിച്ച മൂന്നു കാര്യങ്ങളും തനിക്കു ദൈവം നൽകി.
പാസ്റ്റർ ചോ എന്ന ദൈവ മനുഷ്യന്റെ മുൻഗണന പ്രാർത്ഥനക്കായിരുന്നു.
താൻ കുറഞ്ഞത് അഞ്ചു മണിക്കൂർ ഒരു ദിവസം പ്രാർത്ഥിക്കുമായിരുന്നു.
തന്റെ സഭയിലെ ശുശ്രൂഷകർ കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും പ്രാർത്ഥിക്കണമെന്ന് താൻ ആഹ്വാനം ചെയ്തു.
സഭയിലെ വിശ്വാസികൾ 24 മണിക്കൂറും പ്രാർത്ഥിക്കുന്നതിനായി പ്രയർ മൗണ്ടൻ താൻ സ്ഥാപിച്ചു.
പാസ്റ്റർ യോംഗി ചോ വിശ്വസ്തനായി ശുശ്രൂഷിച്ചു പാർത്ത സൗത്ത് കൊറിയ എന്ന രാജ്യത്തെയും ദൈവം സന്ദർശിച്ചു.
ഇന്ന് സൗത്ത് കൊറിയയിലെ മുപ്പത്തിയഞ്ചു ശതമാനം ആളുകളും യേശുവിനെ വിശ്വസിച്ച് ആരാധിക്കുന്നവരാണ്.

You might also like