സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. കൊവിഡ് അവലോകനയോഗം ഇന്ന് ചേരും.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. കൊവിഡ് അവലോകനയോഗം ഇന്ന് ചേരും. അവലോകന യോഗശേഷം തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ ചേരാനിരുന്ന അവലോകനയോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ അവലോകന യോഗത്തില്‍ പരിഗണിക്കും.