അബൂദബി പ്രവേശനം ; നാളെ മുതല്‍ പി.സി.ആര്‍ പരിശോധന ഫലം ആവശ്യമില്ല

0

ദുബായ് : യു.എ.ഇയിലെ മറ്റു എമിറേറ്റുകളില്‍ നിന്ന്​ അബൂദബിയില്‍ പ്രവേശിക്കുന്നതിന്​ കോവിഡ് പി.സി.ആര്‍ പരിശോധന ഫലം ഇനി ആവശ്യമില്ല .കോവിഡ്​ ശമിച്ച്‌ വരുന്ന സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ അബൂദബി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഞായറാഴ്​ച മുതലാണ് തീരുമാനം നിലവില്‍ വരിക. ഇതോടെ ദുബായ് അടക്കമുള്ള എമിറേറ്റുകളില്‍നിന്ന്​ തലസ്​ഥാനത്തേക്ക്​ യാത്ര ചെയ്യുന്നത്​ സുഗമമാകും .

You might also like