നിർബന്ധിത മതപരിവർത്തനങ്ങൾ ക്രിമിനൽവൽക്കരിക്കാനുള്ള നിയമത്തെ പാകിസ്ഥാനിലെ മുസ്ലീം പുരോഹിതന്മാർ എതിർക്കുന്നു

0

ക്രിസ്ത്യൻ, ഹിന്ദു തുടങ്ങിയ ന്യൂനപക്ഷങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത്‌ തടയാൻ ലക്ഷ്യമിട്ടുള്ള നിർദ്ദിഷ്ട നിയമത്തെ പാകിസ്ഥാനിലെ മുസ്ലീം പുരോഹിതന്മാർ എതിർക്കുന്നു. നിർബന്ധിത മതപരിവർത്തന നിരോധന ബിൽ ഒരു ക്രിസ്ത്യൻ നിയമസഭാംഗമായ നവീദ് അമീർ ജീവയാണ് മുന്നോട്ടുവച്ചത്.

നിലവിൽ ഈ ബിൽ മതകാര്യങ്ങൾക്കായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി മുമ്പാകെയാണ്‌ നിലനിൽക്കുന്നത്‌. വർഷങ്ങളായി, മനുഷ്യാവകാശ സംരക്ഷകരും പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ നേതാക്കളും സർക്കാരിനോട് തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം എന്നിവ കുറ്റകരമാക്കുന്ന ഒരു നിയമം പാസാക്കാൻ ആവശ്യപ്പെടുന്നു.

ഒരു പ്രായ പൂർത്തിയായ പക്വതയുള്ള വ്യക്തിയെ മാത്രമേ മതം മാറ്റാൻ അനുവദിക്കാവൂ എന്നും അതു ഒരു സെഷൻസ് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം എന്ന് ഫെബ്രുവരിയിൽ, ഒരു പാർലമെന്ററി കമ്മിറ്റിയിൽ ശുപാർശ ചെയ്തു. പരിവർത്തനത്തിന് അന്തിമ അംഗീകാരം നൽകുന്നതിന് ഒരു സമയപരിധി നൽകിയ കമ്മിറ്റി ഒരു ഔദ്യോഗിക നടപടിക്രമവും ശുപാർശ ചെയ്യുകയായിരുന്നു.

പാകിസ്ഥാൻ പ്രധാനമന്ത്രി മതസൗഹാർദ്ദ കമ്മീഷൻ നിയമിച്ചതിൽ പ്രതിനിധികളിൽ ഒരു പുരോഹിതനായ താഹിർ മെഹ്മൂദ് അഷ്റഫി, ബിൽ നിരസിക്കുകയും അതിനെ “ഖുറാൻ വിരുദ്ധ ബിൽ” എന്ന് വിളിക്കുകയും ചെയ്തു. “മുസ്ലീം പുരോഹിതരുടെ അത്തരം എതിർപ്പ് വളരെ ആശങ്കാജനകമാണ്,” ഫാദർ മുഷ്താഖ് അൻജും പറഞ്ഞു. മുസ്ലീം പുരോഹിതരുടെ അത്തരം നഗ്നമായ നിരസിക്കൽ അസ്വീകാര്യമാണ്, ഈ ചിന്താഗതി ഞങ്ങൾ നിരസിക്കുന്നു അദ്ദേഹം തുടർന്നു.

മൂവ്മെന്റ് ഫോർ സോളിഡാരിറ്റി ആന്റ് പീസ് പാകിസ്താനിൽ നടത്തിയ 2014 -ലെ ഒരു പഠനമനുസരിച്ച്, പ്രായപൂർത്തിയാകാത്ത അനേകം ആയിരം ക്രിസ്ത്യൻ, ഹിന്ദു സ്ത്രീകളെയാണ്‌ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി ഇസ്ലാമിലേക്ക് മതംമാറ്റുകയും ഓരോ വർഷവും അവരെ തട്ടിക്കൊണ്ടുപോകുന്നയാളെ തന്നെ നിർബന്ധിച്ച് വിവാഹം ചെയ്യുകയും ചെയ്യുന്നത്‌.

You might also like