TOP NEWS| ‘മുല്ലപ്പെരിയാറില്‍ പുതിയ നിയമപോരാട്ടം വേണം, പാട്ടക്കരാറിന് നിയമപ്രാബല്യമില്ല’; ഗവര്‍ണര്‍ക്ക് നിവേദനം

0

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ പുതിയ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം. പാട്ടക്കരാറിന് നിയമപ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കണമെന്നാണ് സേവ്കേരള ബ്രിഗേഡ‍ിന്‍റെ ആവശ്യം. കേസ്  നടത്തിപ്പില്‍ കേരളത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ നടത്തിയ കേസുകളിലെല്ലാം മറുഭാഗത്ത് തമിഴ്നാട് മാത്രമാണ്.

You might also like