ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്ക് കോവിഡ് ബാധിച്ചു: 252 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്ക് കോവിഡ് ബാധിച്ചു. 34,469 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.75 ശതമാനമായി വര്‍ധിച്ചു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.
ഇതുവരെ 3.35 കോടി പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.09 ലക്ഷമായി ചുരുങ്ങി. 252 പേരാണ് തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ മരണ സംഖ്യ 4.45 ലക്ഷമാണ്.