പ്ലസ് വണ്ണിന് പുതിയബാച്ചില്ല, സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം
തിരുവനന്തപുരം: പ്ലസ് വണ്‍ പുതിയ ബാച്ച് ഇത്തവണ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ഒരു അലോട്മെന്‍റ് പോലും പൂര്‍ത്തിയാകും മുൻപാണ് ബാച്ചുകള്‍ വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ എടുത്തത്.
ട്രെയല്‍ അലോട്മെന്‍റ് പൂര്‍ത്തിയപ്പോള്‍ എല്ലാത്തിനും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും ഇഷ്ടവിഷയങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടിലാണ്.ഇത്തവണ എല്ലാത്തിനും എ പ്ലസ് കിട്ടിയത് ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം പേര്‍.കഴിഞ്ഞ തവണ 41000 പേര്‍ മാത്രമായിരുന്നു. ഈ വര്‍ഷവും പൂര്‍ണ്ണതോതില്‍ അധ്യയനം നടക്കാൻ സാധ്യത കുറവുള്ളതിനാല്‍ പുതിയ ബാച്ച് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.