TOP NEWS| ഇന്ത്യക്കാരുടെ കൈയ്യില്‍ ഐഫോണ്‍ 13 എത്താന്‍ വൈകും; കാരണം ഇങ്ങനെ.!

0

ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ്, ഐഫോണ്‍ 13 പ്രോ മാക്‌സ് (Apple IPhone 13 Pro Max) എന്നിവ ഉള്‍പ്പെടുന്ന ഏറ്റവും പുതിയ ഐഫോണ്‍ 13 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി ആപ്പിള്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചുവെങ്കിലും സംഗതി കൈയില്‍ കിട്ടാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 24-ന് ഇതു ലഭിക്കുമെന്നായിരുന്നു വിവരമെങ്കിലും, ആപ്പിള്‍ ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെ തിരഞ്ഞെടുത്ത വിപണികളില്‍ പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്കുള്ള ഷിപ്പിംഗ് തീയതികള്‍ മുന്നോട്ട് നീട്ടി.  ആപ്പിളിന്റെ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇപ്പോള്‍ ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവ അടുത്ത മാസം ഒക്ടോബര്‍ 25 മുതല്‍ 30 വരെയാണ് ലഭിക്കുകയെന്ന് അറിയിക്കുന്നു. ഷിപ്പിംഗ് തീയതികളിലെ ഈ വലിയ മാറ്റത്തോട് ഇതുവരെയും ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയാണോ കാലതാമസത്തിനു കാരണമെന്നും വ്യക്തമല്ല. 

You might also like