TOP NEWS| നിർമ്മിച്ചത് 2 കോടി 30 ലക്ഷത്തിലധികം മാസ്കുകൾ; എൻഎസ്എസ് വോളന്‍റിയർമാരെ അഭിനന്ദിച്ച് രാഷ്ട്രപതി

0

ദില്ലി: 2019-20 വർഷത്തെ എൻ എസ് എസ് അവാർഡുകൾ രാഷ്ട്രപതി (President Of India) രാം നാഥ് കോവിന്ദ് (Ram Nath Kovind) വെർച്വൽ ചടങ്ങിലൂടെ വിതരണം ചെയ്തു.  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 2 കോടി 30 ലക്ഷത്തിലധികം മാസ്കുകൾ നി‍ർമ്മിച്ച എൻ എസ് എസ് (National Service Scheme) വോളന്റിയർമാരെ രാഷ്ട്രപതി അഭിനന്ദിച്ചു. പഠനം എന്നത് ഒരു ആജീവനാന്ത പ്രക്രിയ ആണെങ്കിലും അടിസ്ഥാന വ്യക്തിത്വ വികസനം ആരംഭിക്കുന്നത് വിദ്യാർത്ഥി ജീവിതത്തിലാണ് എന്ന് രാഷ്ട്രപതി പറഞ്ഞു. അതുകൊണ്ടുതന്നെ എൻ എസ് എസിനെ ഒരു ദർശനാത്മക പദ്ധതിയായി കണക്കാക്കാം. അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ, കോളേജ് ദിവസങ്ങളിൽ തന്നെ സമൂഹത്തെയും രാജ്യത്തെയും സേവിക്കാൻ അവസരം ലഭിക്കുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടികാട്ടി.

You might also like