TOP NEWS| കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും കിടപ്പാടവുമില്ല.. ഒഴിപ്പിക്കല്‍ തുടരുമെന്ന് അസം മുഖ്യമന്ത്രി

0

മൂന്നു​ ദിവസത്തിനിടെ 900 കുടുംബങ്ങളിലെ 5,000 ആളുകളെയാണ് സർക്കാർ ഒഴിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുമ്പോഴും ഒഴിപ്പിക്കൽ തുടരാനാണ് അസം മുഖ്യമന്ത്രിയുടെ നിർദേശം. കുടിയൊഴിപ്പിച്ച ഭൂമിയിൽ ജൈവകൃഷി നടത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൃഷി നടത്താനെന്ന പേരിൽ നടക്കുന്ന ഒഴിപ്പിക്കൽ ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ രാജിവെക്കണമെന്നും ആൾ ഇന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു.

You might also like