TOP NEWS| എസ് പെൻ സവിശേഷതയുമായി ഗ്യാലക്സി 22 സീരിസ് ഉടൻ വിപണിയിൽ

0

6.8 ഇഞ്ചിന്റെ എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിനുണ്ടാവുക.  കൂടാതെ ക്വാഡ് ക്യാമറ സെറ്റപ്പും ഈ ഫോണിലുണ്ടാകും. എസ് പെൻ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഗ്യാലക്സി 22 സീരിസിന്‍റെ എറ്റവും പ്രധാന സവിശേഷത. സ്ക്രീനിനു മുകളിലായി ഒരു പഞ്ച് ഹോൾ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. മൂന്ന് ക്യാമറ യൂണിറ്റുകളാണ് ഫോണിന്റെ പുറകു വശത്തു ക്രമീകരിച്ചിരിക്കുന്നത്. 50 മെഗാ പിക്സലിന്റെ ഒരു ക്യാമറയും 12 മെഗാ പിക്സലിന്റെ രണ്ടു ക്യാമറകളും പുറകു വശത്തുണ്ടാകും. കൂടാതെ, 16 മെഗാ പിക്സലിന്റെ ഒരു സെൽഫി ക്യാമറയും ഫോണിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

You might also like