‘ഘട്ടംഘട്ടമായി സ്കൂൾ തുറക്കാം, കുട്ടികളിൽ രോഗം ഗുരുതരമാകില്ല; പ്രൈമറി ക്ലാസ് ആദ്യം’
ന്യൂഡൽഹി ∙ കോവിഡ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ രാജ്യത്തു സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ആദ്യം പ്രൈമറി ക്ലാസ്, പിന്നീട് സെക്കൻഡറി എന്നിങ്ങനെ തുറക്കാമെന്നാണ് ഐസിഎംആർ വിദഗ്ധരുടെ നിർദേശം. ഇന്ത്യയിൽ 500 ദിവസത്തിലേറെയായി സ്കൂളുകൾ അടച്ചിട്ടിരിക്കുന്നത് 320 ദശലക്ഷം കുട്ടികളുടെ പഠനത്തെ ബാധിച്ചെന്ന യുനെസ്കോ റിപ്പോർട്ടും ഇവർ ചൂണ്ടിക്കാട്ടുന്നു.