എയ്ഡഡ് സ്ഥാപനങ്ങളെപ്പറ്റി സുപ്രീം കോടതി; സർക്കാർ സഹായം മൗലികാവകാശമല്ല
ന്യൂഡൽഹി ∙ നൽകിവരുന്ന ധനസഹായം (എയ്ഡ്) പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അവകാശലംഘനമെന്നു പറഞ്ഞ് ചോദ്യം ചെയ്യാൻ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷ, ന്യൂനപക്ഷ ഇതര വേർതിരിവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.