സംഘടിത മേഖലയിൽ പൂർണ ശമ്പളം ലഭിച്ചത് 81% പേർക്ക്

0

ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തെ സംഘടിത തൊഴിൽമേഖലയിൽ 81% പേർക്കും പൂർണ ശമ്പളം ലഭിച്ചിരുന്നതായി ലേബർ ബ്യൂറോയുടെ ത്രൈമാസ എംപ്ലോയ്മെന്റ് സർവേ റിപ്പോർട്ട്. പത്തിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് പുറത്തിറക്കി. 2013–14 നെ അപേക്ഷിച്ച് 29% തൊഴിൽ വർധനയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ തൊഴിലുകളിൽ 2% കുറവുണ്ടായി.

You might also like