ആകാശ് പ്രൈം പരീക്ഷണം വിജയം

0

ന്യൂഡൽഹി ∙ ഡിആർഡിഒ നിർമിച്ച മധ്യദൂര മിസൈലായ ആകാശിന്റെ പുതിയ പതിപ്പായ ആകാശ് പ്രൈം ഒഡീഷയിലെ ചാന്ദിപുരിൽ വിജയകരമായി പരീക്ഷിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ശത്രുവിമാനത്തെ അനുകരിക്കുന്ന പരീക്ഷണവസ്തു ആകാശത്തു വച്ചു മിസൈൽ കണ്ടെത്തി നശിപ്പിച്ചു. മെച്ചപ്പെട്ട റഡാർ സംവിധാനവും കൃത്യതയോടെ പ്രവർത്തിക്കാനുള്ള മികവുമാണ് ആകാശ് പ്രൈമിന്റെ സവിശേഷതകൾ.

You might also like