TOP NEWS| നൂറിലധികം ചൈനീസ് സൈനികർ അതിർത്തി കടന്ന് ഉത്തരാഖണ്ഡിൽ; പാലം തകർത്ത് മടങ്ങി

0

നൂറിലധികം ചൈനീസ് പട്ടാളക്കാർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോ‌‍ര്‍ട്ട്. കഴിഞ്ഞ മാസം 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യൻ പ്രദേശത്തേക്കാണ് ചൈനീസ് സൈന്യം നുഴഞ്ഞു കയറിയത്. 55 കുതിരകളുമായി എത്തിയ സൈന്യം സ്ഥലത്തെ പാലം ഉൾപ്പെടെ നാശനഷ്ടമുണ്ടാക്കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നു മണിക്കുറോളം സ്ഥലത്തു ചൈനീസ് സൈന്യം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സ്ഥലത്തു ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് ചൈനീസ് പട്ടാളത്തിനു അനുകൂല സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം സുരക്ഷാ വീഴ്ചയാണെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.

You might also like