TOP NEWS| ഈ നാട് ഇങ്ങനെയാണ് ഇവിടെ പ്രായം, മതം, വര്‍ണം ഒന്നുമൊരു വിഷയമല്ല; തൊഴിലിടങ്ങളിലെ വിവേചനം തടയാൻ കർശന നടപടിയുമായി കുവൈത്ത്

0

കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയും മാൻപവർ അതോറിറ്റി ബോർഡ് ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സൽമാൻ ആണ് വിജ്ഞാപനത്തിൽ ഒപ്പു വെച്ചത്. പ്രായം, ലിംഗം , സാമൂഹ്യ സ്ഥിതി, ഗര്ഭാവസ്ഥ എന്നിവ മുൻനിർത്തി തൊഴിലാളികളെ വിവേചിച്ചു കാണുന്നത് വിലക്കിക്കൊണ്ടാണ് വിജ്ഞാപനം. സ്വകാര്യ മേഖലയിലെയും എണ്ണ മേഖലയിലെയും മുഴുവൻ തൊഴിലാളികൾക്കും നിയമം ബാധകമാണെന്നും നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ തൊഴിൽചട്ടം അനുശാസിക്കുന്ന കർശന നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

You might also like