TOP NEWS| വൈദികരുടെ മുന്നറിയിപ്പ് ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കുന്നു; മതസൗഹാർദ്ദത്തിനായി പ്രവർത്തിക്കുമെന്നും കെസിബിസി

0

കൊച്ചി: വിശ്വാസികൾക്കായി വൈദിക സമൂഹം നൽകുന്ന മുന്നറിയിപ്പുകളെ ചിലർ ദുരുദ്ദേശത്തോടെ വ്യാഖ്യാനിച്ച് പർവതീകരിക്കുന്നുവെന്ന് കെസിബിസി. മതസൗഹാ൪ദ്ദത്തിന് വേണ്ടിയും സാമൂഹിക തിന്മകൾക്കെതിരെയു൦ പ്രതിജ്ഞാബദ്ധതയോടെ പ്രവ൪ത്തിക്കുമെന്നും കെസിബിസി വാർത്താക്കുറിപ്പിൽ പറയുന്നു. നാർകോടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ പിന്തുണച്ചുകൊണ്ടാണ്, മതസൗഹാർദ്ദത്തിന് വേണ്ടി നിലകൊള്ളുമെന്ന കെസിബിസിയുടെ പ്രസ്താവന.

You might also like