വവ്വാലുകളില്‍ നിപ സാന്നിധ്യം: കൂടുതല്‍ ജാഗ്രത വേണ്ടിവരും
മാവൂര്‍: നിപ ബാധിച്ച് 12കാരന് മരിച്ചതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍നിന്ന് പിടികൂടിയ വവ്വാലുകളില്‍ ചിലതില്‍ നിപ സാന്നിധ്യം തെളിയിക്കുന്ന ഐ.ജി.ജി ആന്റിബോഡി കണ്ടെത്തിയതോടെ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. കൊടിയത്തൂര്‍, താമരശ്ശേരി പ്രദേശങ്ങളില്‍നിന്ന് പിടികൂടിയ വവ്വാലുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്.
കൂടുതല്‍ വവ്വാലുകളില്‍ വൈറസ് സാന്നിധ്യമുണ്ടോ, കുട്ടിക്ക് എങ്ങനെ പകര്‍ന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയണമെങ്കില്‍ വിദഗ്ധ പഠനം ആവശ്യമാണ്. പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരെത്തിയാണ് വവ്വാലുകളെ പിടികൂടിയത്. നിലവില്‍ ഏതാനും വവ്വാലുകളുടെ പരിശോധനഫലങ്ങളാണ് വന്നത്. 50ഓളം എണ്ണത്തിെന്റ ഫലങ്ങള്‍കൂടി വരാനുണ്ട്. ഇവകൂടി ലഭിച്ചാല്‍ മാത്രമേ വ്യാപനത്തിെന്റ തോത് സംബന്ധിച്ച് സൂചന ലഭിക്കൂ.