TOP NEWS| ആദ്യം 24 മാർക്ക്, റീവാല്വേഷനില്‍ 17 മാര്‍ക്ക്; റിവ്യുവില്‍ ലഭിച്ചതോ 76 മാര്‍ക്കും! കെ.ടി.യു മൂല്യനിര്‍ണയത്തില്‍ വന്‍ വീഴ്ച
സാങ്കേതിക സര്‍വകലാശാല എഞ്ചിനീയറിംഗ് പരീക്ഷ മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച. പുനര്‍ മൂല്യനിര്‍ണയത്തില്‍ 17 മാര്‍ക്ക് 76 ഉം പത്ത് മാര്‍ക്ക് 46 ഉം ആയി ഉയര്‍ന്നതോടെയാണ് ആദ്യ മൂല്യനിര്‍ണയത്തിലെ വീഴ്ചകള്‍ വ്യക്തമായത്. ലോകായുക്ത ഉത്തരവ് പ്രകാരമായിരുന്നു പുനര്‍ മൂല്യനിര്‍ണയം.