TOP NEWS| വില കൂടുതൽ, വാങ്ങാനാളുമില്ല; റഷ്യയുടെ സ്പുട്‌നിക്കിനോട് ‘നോ’ പറഞ്ഞ് ആശുപത്രികൾ
ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ റഷ്യയുടെ സ്പുട്നിക് വാക്സിൻ വാങ്ങുന്നത് നിർത്തുന്നു. വിലക്കൂടുതലും വാക്സിൻ സ്വീകരിക്കാൻ ആളുകൾ എത്താത്തതുമാണ് സ്പുട്നിക് വാക്സിനോട് ആശുപത്രികള്‍ ‘നോ’ പറയാന്‍ കാരണം. -18 ഡിഗ്രി സെൽഷ്യസ് താപനനിലയിൽ വാക്സിൻസൂക്ഷി ക്കണമെന്നതും വെല്ലുവിളിയാണെന്ന് ആശുപത്രികൾ ചൂണ്ടിക്കാട്ടുന്നു.