TOP NEWS| ചർച്ച് ഓഫ് ഗോഡ്‌ ഇൻ ഇന്ത്യ, കോട്ടയം വെസ്റ്റ് സെന്റർ YPEയുടെ നേതൃത്വത്തിൽ
ക്ലീൻ ദി സിറ്റി

0

 

കോട്ടയം: ചർച്ച് ഓഫ് ഗോഡ്‌ ഇൻ ഇന്ത്യ കോട്ടയം വെസ്റ്റ് സെന്റർ, YPE യുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്ലീൻ ദി സിറ്റി പ്രോഗ്രാമിൽ പാസ്റ്റർ മോൻസി പുന്നൂസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷാജി എബ്രഹാം പ്രാർത്ഥിച്ചു ആരംഭിക്കുകയും, ഗായകസംഘങ്ങൾ ആലപിക്കുകയും, YPE ഓർഗനൈസർ പാസ്റ്റർ നിബു പി.സ് സ്വാഗതം പറയുകയും ചെയ്തു.

ബഹു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അവറുകൾ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. കൌൺസിൽ അംഗങ്ങളായ ഷീല സതീഷ്, റ്റി.എൻ മനോജ്‌ ആശംസകൾ അറിയിച്ചു. YPE സെക്രട്ടറി ജസിൻ തോമസ് നന്ദി അറിയിച്ചു. പ്രശസ്ത മീറ്റിംഗിൽ ദൈവദാസന്മാരും 30 പേരോളം പങ്കെടുത്തു.
ഡിസ്ട്രിക്ട് പാസ്റ്റർ ടി.പി മാത്യു പ്രശസ്ത പ്രോഗ്രാമുകൾക്ക് മാർഗനിർദേശവുമായി യുവജനങ്ങളോടൊപ്പം കർമ്മനിരതനായിരുന്നു.

You might also like