പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ട വിഷയം കിട്ടുന്നില്ല; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റിലുള്ള കുറവ് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. പ്രതിപക്ഷത്തെ ഷാഫി പറമ്ബിലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.
സെപ്റ്റംബര്‍ 22ാം തീയതി ആദ്യ ഘട്ട അലോട്ട്മെന്‍റ് അവസാനിച്ചതോടെ 2,71,000 സീറ്റുകളില്‍ 2,18,000 പേര്‍ക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. ബാക്കിയുള്ള കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.