TOP NEWS| മിസോറാമില്‍ കോവിഡ് ടിപിആര്‍ 18 ശതമാനമായി കുതിച്ചുയര്‍ന്നു; വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി
മിസോറാമില്‍ ഇന്നലെ മാത്രം 1681 പേര്‍ കോവിഡ് പോസിറ്റീവായി. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 99,856 ആയി ഉയര്‍ന്നു. പുതുതായി രോഗം ബാധിച്ചവരില്‍ 322 പേര്‍ കുട്ടികളാണ്. 9331 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 1681 പേര്‍ പോസിറ്റീവായത്. 18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.