TOP NEWS| പിങ്ക് പോലീസ് വിചാരണ; നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം
ആറ്റിങ്ങലിലെ അച്ഛനേയും മകളേയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം.ഉദ്യോഗസ്ഥയെ യൂണിഫോം അണിഞ്ഞുള്ള ജോലിയിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് നിര്‍ദേശം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കമീഷൻ ആവശ്യപ്പെട്ടു.