ശ്രീലങ്കക്കാരിയായ രവിയത്തുമ്മയ്ക്ക് ഇന്ത്യൻ പൗരത്വം നൽകി: കാത്തിരുന്നത് 16 കൊല്ലം
കൊച്ചി: 16 കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ രവിയത്തുമ്മയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇന്ത്യൻ പൗരത്വം ലഭിച്ചെങ്കിലും ഈ സൗഭാഗ്യം കാണാൻ തന്റെ ഭർത്താവില്ലല്ലോ എന്ന ഒരു ദുഃഖം മാത്രമാണ് അവർക്കിപ്പോൾ ഉള്ളത്. പൗരത്വത്തിനായി അപേക്ഷ കൊടുത്തത് ഭർത്താവ് ജമാലുദ്ദീനാണ്. എന്നാൽ അദ്ദേഹം 4 വർഷം മുൻപ് അർബുദബാധിതനായി മരിച്ചു. 1971 -ൽ ആണ് ശ്രീലങ്കയിൽ വെള്ളത്തമ്പി- ഹവ്വ ഉമ്മ ദമ്പതികളുടെ മകളായി രവിയത്തുമ്മ ജനിച്ചത്.