TOP NEWS| പാരിസ്ഥിതിക വിഷയങ്ങളില്‍ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാം: സുപ്രീം കോടതി

0

മുംബൈ നഗരസഭയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. പാരിസ്ഥിതിക വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരിന്നു. കേരളത്തില്‍ ക്വാറിയുടെ ദൂരപരിധി 200 മീറ്ററാക്കിയത് ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണെന്നും ട്രൈബ്യൂണലിന് അത്തരത്തില്‍ അധികാരമില്ലെന്ന് സംസ്ഥാനവും സുപ്രീംകോടതിയില്‍ നിലപാടറിയിച്ചിരുന്നു.

You might also like