രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21, 257 പുതിയ കൊവിഡ് കേസുകൾ റപ്പോർട്ട് ചെയ്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21, 257 പുതിയ കൊവിഡ് കേസുകൾ റപ്പോർട്ട് ചെയ്തു. 271 പേർ മരണമടഞ്ഞു. കഴിഞ്ഞ ദിവസത്തേതിലും 5 % കുറവ് പ്രതിദിന രോഗബാധിതരിൽ ഉണ്ടായി. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2.40 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 97.96 ശതമാനമായി.
രാജ്യത്തെ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നാണ് നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ ഇന്നലെ 12,288 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.97 ആണ് ടിപിആർ നിരക്ക്. 141 മരണം സ്ഥിരീകരിച്ചു. 15,808 പേർ രോഗമുക്തി നേടി. എറണാകുളം 1839, തൃശൂർ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂർ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസർഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്.