കേരളത്തിൽ 18 വയസ്സിനു മുകളിലുള്ള 82.6% പേരിലും ആന്റിബോഡി: സിറോ സർവേഫലം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ള 82.6 ശതമാനം പേരിൽ കോവിഡ് ആന്റിബോഡിയുണ്ടെന്ന് സിറോ സർവെയിൽ കണ്ടെത്തൽ. കുട്ടികളിൽ 40.02%, 49 വയസ്സുവരെയുള്ള സ്ത്രീകളിൽ 65.4%, തീരമേഖലയിൽ 87.7%, ചേരിപ്രദേശങ്ങളിൽ 85.3% എന്നിങ്ങനെയാണ് ആന്റിബോഡി സാന്നിധ്യം.