അതിര്‍ത്തി തര്‍ക്കം; ചൈനയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യ അംഗീകരിച്ചില്ല ചര്‍ച്ച പരാജയം

0

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷത്തെ സംബന്ധിച്ച് ഇന്ത്യ ചൈന കമാന്‍ഡര്‍മാര്‍ നടത്തിയ അവസാന വട്ട ചര്‍ച്ച പരാജയപ്പെട്ടു. ചൈന മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടക്കില്ലന്നും, ചൈനയുടെ ഭാഗം അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇന്ത്യന്‍ ആര്‍മി പറഞ്ഞത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗത്തു നിന്ന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചങ്കിലും ചൈന അത് അഗീകരിക്കാന്‍ തയ്യാറായില്ല. മാത്രമല്ല ഇന്ത്യ മുന്നോട്ട് വച്ച കാര്യങ്ങള്‍ അംഗീകരിക്കില്ലെന്നും ചൈന പറഞ്ഞു. ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നുവെന്ന് ഇന്ത്യന്‍ ആര്‍മി പ്രസ്ഥാവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയങ്ങള്‍ നിലനിര്‍ത്താന്‍ ചര്‍ച്ചയില്‍ സമ്മതിച്ചിട്ടുണ്ട്

You might also like