TOP NEWS| സൗരോർജ മേഖലയിൽ വൻ നിക്ഷേപവുമായി മുകേഷ് അംബാനി
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി സൗരോർജ മേഖലയിലും ചുവടുറപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്പനി 8,600 കോടിയുടെ ഏറ്റെടുക്കൽ പദ്ധതി കൂടി പ്രഖ്യാപിച്ചു. നോർവീജിയൽ കമ്പനി ആർഇസി സോളാർ ഹോൾഡിങ്‌സിനെ 771 ദശലക്ഷം ഡോളർ നൽകി റിലയൻസ് ഏറ്റെടുത്തു. നിലവിൽ ആർഇസി ഗ്രൂപ്പ് ചൈന നാഷണൽ ബ്ലൂസ്റ്റാറിനു കീഴിലാണ്. അവരിൽ നിന്നാണ് റിലയൻസ് ആർഇസിയെ ഏറ്റെടുക്കുന്നത്. സിംഗപ്പൂരിലും ആർഇസിക്ക് സോളർ പാനൽ നിർമാണ പ്ലാന്റുകളുണ്ട്.