TOP NEWS| ലഖിംപുര്‍ കര്‍ഷക കൊലപാതക കേസ്; ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

0

ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശിഷ് മിശ്രയെ കോടതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 11 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍കൂടിയായ ആശിഷിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകപ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റി കര്‍ഷകരടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി.

You might also like