സിറോ പ്രിവിലൻസ് സർവേ: കോവിഡ് ആന്റിബോഡി 82.6%
തിരുവനന്തപുരം ∙ ആരോഗ്യ വകുപ്പ് 14 ജില്ലകളിൽ നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ, പ്രായപൂർത്തിയായവരിൽ 82.6% പേരിലും കുട്ടികളിൽ 40.2% പേരിലും കോവിഡ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. മുതിർന്നവരിൽ കോവിഡ് ബാധിച്ചും വാക്സീൻ എടുത്തും ആന്റിബോഡിയുണ്ടാകാം.