TOP NEWS| അരക്കോടിയും കടന്ന് ടൊയോട്ട ഫോർച്യൂണറിന്റെ വില
ടൊയോട്ട എന്ന ജപ്പാൻ കാർ നിർമാതാക്കൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയിൽ അവർക്ക് വലിയ പരസ്യങ്ങളോ മറ്റോ നൽകേണ്ടി വരാറില്ല. ഇത് ടൊയോട്ടയുടെ വാഹനമാണ് എന്ന് പറഞ്ഞാൽ തന്നെ ചൂടപ്പം പോലെ അവരുടെ വാഹനങ്ങൾ വിറ്റുപോകും. അത്രമേൽ വിശ്വാസ്യതയാണ് അവർ ഇന്ത്യക്കാർക്കിടയിൽ നേടിയിട്ടുള്ളത്. ക്വാളിസും ഇന്നോവയും ക്രിസ്റ്റയും എത്തിയോസുമെല്ലാം ഇന്ത്യയുടെ റോഡുകളിൽ ഇപ്പോഴും ടൊയോട്ടയുടെ ബിൽഡ് ക്വാളിറ്റി തെളിയിക്കുകയാണ്.