TOP NEWS| പ്ലസ് വണ്‍ സീറ്റ് ക്ഷാമം; ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ വിദ്യാർഥികൾക്കും അവസരമൊരുക്കുമെന്ന് മന്ത്രി
എല്ലാത്തിനും എ പ്ലസ് ലഭിച്ചവർക്ക് സീറ്റ് ലഭിച്ചിട്ടില്ലെന്നും, പതിനായിരക്കണക്കിന് കുട്ടികൾക്ക് സീറ്റ് കിട്ടാതെ പുറത്താണെന്നും സബ്മിഷൻ അവതരിപ്പിച്ച വി.ഡി സതീശൻ പറഞ്ഞു. എന്നാല്‍, വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാദ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഉപരിപഠനം ഉറപ്പാക്കാനല്ല, രാഷ്ട്രീയ ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി ആരോപിച്ചു.