TOP NEWS| കത്തോലിക്ക പുരോഹിതനില്‍നിന്നുണ്ടായ ലൈംഗിക  പീഡനം തുറന്നുപറഞ്ഞ് ഫ്രഞ്ച് നടന്‍

0

എട്ടാം വയസ്സില്‍ കത്തോലിക്ക പുരോഹിതനില്‍നിന്നുണ്ടായ (Catholic clergy) ലൈംഗിക പീഡനം (Sexual Abuse) തുറന്നുപറഞ്ഞ് ഫ്രഞ്ച് നടന്‍ (French actor) എഴുത്തുകാരന്‍ കൂടിയായ ഫ്രഞ്ച് നടന്‍ ലോറന്റ് മാര്‍ടിനെസാണ് (Laurent Martinez) നാല്‍പതു വര്‍ഷം മുമ്പുണ്ടായ ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. കുട്ടിക്കാലത്തുണ്ടായ ലൈംഗിക പീഡനം തന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചതായി ‘മാപ്പ്?’ (Pardon ?) എന്ന നാടകത്തിലൂടെ അദ്ദേഹം തുറന്നു പറയുന്നു. ഈ നാടകം ഈയടുത്ത് കത്തോലിക്കാ ബിഷപ്പുമാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഫ്രാന്‍സില്‍  70 വര്‍ഷത്തിനുള്ളില്‍ 2,16,000 കുട്ടികളെ കത്തോലിക്ക പുരോഹിതര്‍ (Catholic clergy) ലൈംഗികമായി പീഡിപ്പിച്ചുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ എപി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍, ഇത്തരം പരാതികള്‍ പരിഹരിക്കുന്നതില്‍ കത്തോലിക്കാ സഭ നിസ്സംഗത പുലര്‍ത്തുന്നതായി അദ്ദേഹം ആരോപിച്ചു. 

You might also like