സ്കൂൾ തുറക്കൽ: അധ്യാപകർ വാക്സീൻ എടുത്തെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സമിതി

0

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായി സർക്കാർ നിർദേശിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികൾ നടപ്പാക്കാനും നിരീക്ഷിക്കാനും സ്കൂൾ ആരോഗ്യ നിരീക്ഷണ സമിതി രൂപീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് ഉറപ്പാക്കണമെന്നു മന്ത്രി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു സ്കൂൾ അധികൃതരുടെ യോഗം അടിയന്തരമായി വിളിച്ചുചേർത്തു മാർഗനിർദേശങ്ങൾ ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

You might also like