മതപരിവർത്തനമെന്ന് വിശ്വഹിന്ദുപരിഷത്ത്; മധ്യപ്രദേശിൽ എട്ടു പേർക്ക്‌ അറസ്റ്റ്‌

0

ദാതിയ:  വിശ്വഹിന്ദുപരിഷത്ത് പ്രവർത്തകരുടെ പരാതിയിൽ എട്ടുപേരെ മതപരിവർത്തനമാരോപിച്ച്‌ പൊലീസ് അറസ്റ്റ്‌ ചെയ്തു. അഞ്ച് സ്ത്രീകൾ അടക്കം പത്ത്‌ പേരെയാണ്‌ മത പരിവർത്തന പുസ്തകങ്ങൾ വിതരണം ചെയ്തെന്നാരോപിച്ച്‌ അറസ്റ്റ്‌ ചെയ്തത്‌.

ദാതിയയിലുള്ള ഹോളി ക്രോസ് ക്രിസ്ത്യൻ സ്കൂളിൽ വച്ച്‌ സംഘ്പരിവാർ പ്രവർത്തകർ ഇവരെ ആക്രമിച്ച ശേഷം ബലമായി കോട്ട്വാലി പോലീസ്‌ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ക്രൂരതയും മതപരിവർത്തനമാരോപിച്ചുള്ള കേസ്സുകളും ഒരു നിത്യസംഭവമായി വരികയാണ്‌.

വിവിധ സമൂഹങ്ങൾ തമ്മിൽ വെറുപ്പും വിദ്ദ്വേഷവുമുണ്ടാക്കിയെന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

You might also like