പാക്ക് ഭീകരൻ ‍ഡൽഹിയിൽ പിടിയിൽ; കേരളത്തിൽ ഉൾപ്പെടെ എൻഐഎ റെയ്‍ഡ്

0

ന്യൂഡൽഹി∙ നവരാത്രിയോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിനു പദ്ധതിയിട്ട പാക്കിസ്ഥാൻ ഭീകരനെ ‍ഡൽഹി പൊലീസ് സ്പെഷൽ സെൽ പിടികൂടി. ലക്ഷ്മി നഗറിലെ രമേശ് പാർക്ക് ഏരിയയിൽനിന്നാണ് മുഹമ്മദ് അഷ്റഫ് എന്ന അലി പിടിയിലായത്. ഇന്ത്യൻ പൗരനാണെന്ന വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഡൽഹിയിലെ ശാസ്ത്രി നഗറിലാണ് ഇയാൾ താമസിച്ചിരുന്നത്. ഒരു എകെ–47 തോക്ക്, വെടിയുണ്ടകൾ, ഗ്രനേഡ്, രണ്ടു പിസ്റ്റൾ എന്നിവ ഇയാളിൽനിന്നും കണ്ടെടുത്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സ്വദേശിയാണ് അലി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിരിക്കുന്ന വിവരം.

You might also like