അഫ്ഗാനിസ്താനിലെ ഷിയാ പള്ളിയില്‍ ഉഗ്ര സ്‌ഫോടനം ; 16 പേർ കൊല്ലപ്പെട്ടു

0

കാബൂള്‍: അഫ്ഗാനിസ്താനിൽ   കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്‌ഫോടനം .16 പേര്‍ കൊല്ലപ്പെടുകയും 40 ലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു .വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനിടെ ബിബി ഫാത്തിമ പള്ളിയില്‍ ആണ് സ്‌ഫോടനം നടന്നത്.

വെള്ളിയാഴ്ചത്തെ നമസ്‌കാര ചടങ്ങുകളില്‍ കൂടുതൽ ജനങ്ങള്‍ പങ്കെടുത്തിരുന്നതായി താലിബാന്‍ സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി . സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
You might also like