TOP NEWS| എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസർ; രണ്ടായിരത്തിലധികം ഒഴിവുകൾ; ഒക്ടോബർ 25 ന് മുമ്പ് വേഗം അപേക്ഷിച്ചോളു
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) (State Bank of India) യില്‍ 2056 പ്രൊബേഷണറി ഓഫീസറുടെ (Probationary Officer) ഒഴിവുകൾ (job Vacancies). ഒക്ടോബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. റെഗുലര്‍ 2000 ഒഴിവും ബാക്‌ലോഗായി 56 ഒഴിവുമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അവസരമുണ്ട്. അവർ അഭിമുഖത്തിന് എത്തുന്ന സമയത്ത് പാസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതി.