TOP NEWS| കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

0

കോട്ടയം: സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 5 ജില്ലകളിൽ റെഡ് അലേർട്ട്. കോട്ടയം, പത്തനംതിട്ട എറണാകുളം, ഇടുക്കി, ത്രിശൂർ എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയത്ത് വിവിധയിടങ്ങളിൽ രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ വെള്ളം കയറി. ഇതേ തുടർന്ന് എരുമേലി, മുണ്ടക്കയം ഭാഗത്തേക്ക് യാത്രാ നിരോധനമേർപ്പെടുത്തി.

You might also like