TOP NEWS| സൗദി അറേബ്യയില്‍ ഗുരുതരാവസ്ഥയിലാവുന്ന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു
റിയാദ്: സൗദി അറേബ്യയിൽ ഗുരുതരാവസ്ഥയിലാവുന്ന കൊവിഡ് ബാധിതരുടെ എണ്ണം കാര്യമായി കുറയുന്നു. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് ഇന്നത്തെ കണക്കിൽ വെറും 90 കൊവിഡ് രോഗികളുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.